Kodanchery
കിണറ്റില്‍ വീണ പോത്തിനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി

ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴയില്‍ ഇടുങ്ങിയ കിണറ്റില്‍ വീണ പോത്തിനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. ഈങ്ങാപ്പുഴ വേനക്കാവ് കക്കാട്ട് കുന്നുമ്മല്‍ അബ്ദുല്‍ നാസറിന്റെ പോത്താണ് വീടിന് സമീപത്തെ പറമ്പിലെ കിണറ്റില്‍ വീണത്.
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. മുക്കത്ത് നിന്ന് സ്റ്റേഷന് ഓഫീസര്‍ ഷംസുദ്ദീന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍ നാസര്‍, ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍മാരായ ജലീല്‍, ഷൈബിന്, അഭിലാഷ്, ജയേഷ്, സിബി, ചാക്കോ, സിവില്‍ ഡിഫന്‍സ് അംഗങ്ങളായ മഹമൂദ്, രസ്നാസ് എന്നിവരടങ്ങിയ സംഘം എത്തിയാണ് പോത്തിനെ കരക്കെത്തിച്ചത്.
സേനാംഗമായ ജലീല്‍ കിണറ്റില്‍ ഇറങ്ങി ഏറെ സാഹസികമായാണ് പോത്തിനെ കയറില്‍ ബന്ധിച്ചത്. കിണറിന് ആള്‍മറയില്ലാത്തതാണ് അപകടത്തിന് കാരണമായത്.







