Kodanchery

പൊട്ടൻകോട് മലയിൽ കടുവയുടെ സാന്നിധ്യം ഉറപ്പ് ഉറപ്പുവരുത്താൻ ക്യാമറ സ്ഥാപിക്കും

കോടഞ്ചേരി : പൊട്ടൻകോട് മലയിൽ കടുവയുടെ സാന്നിധ്യം കണ്ടു എന്ന് പറയപ്പെടുന്ന സ്ഥലത്ത് ഇന്ന് ക്യാമറ സ്ഥാപിക്കും. കടുവയെ കണ്ടു എന്ന് പ്രദേശവാസികളുടെ വിവരത്തെ തുടർന്ന് ഫോറസ്റ്റ് അധികൃതർ ഇപ്പോൾ സ്ഥലത്ത് തിരച്ചിൽ നടത്തുന്നു. പ്രദേശത്ത് കാട്ടുപന്നിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

പൊട്ടൻ കോട് മലയിൽ കഴിഞ്ഞതവണ ക്യാമറ സ്ഥാപിച്ച് സ്ഥലത്തു നിന്നും ഏകദേശം 500 മീറ്റർ മാറിയാണ് ഇത്തവണ ക്യാമറ സ്ഥാപിക്കുന്നത് . ഫോറസ്റ്റ് ഓഫീസർ മാരുടെയും, പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, വാർഡ് മെമ്പർ ചാൾസ് തയ്യിൽ, പ്രദേശവാസികളായ സിജോ മാത്യു, ബിജു പൂവത്തിങ്കൽ ഉൾപ്പടെയുള്ളവർ ചേർന്ന് ഇപ്പോൾ പ്രദേശത്ത് തിരിച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നു.

നിരന്തരമായി കടുവയുടെ സാന്നിധ്യം നാട്ടുകാർ അറിയിച്ചിട്ടും വനം വകുപ്പിന്റെ നേതൃത്വത്തിന് കടുവയേ കണ്ടെത്താനോ പിടിച്ചു നാട്ടുകാരുടെ ഭീതി അകറ്റുവാനോ സാധിക്കാത്ത വനം വകുപ്പ് നടപടികൾ പ്രതിഷേധാർഹമാണ്.

ജനങ്ങളുടെ ഭീതി അകറ്റാൻ ആവശ്യമായ നടപടികൾ അടിയന്തരമായി വനംവകുപ്പിന് ഭാഗത്ത് ഉണ്ടാകേണ്ടതാണ് ക്യാമറ വെക്കുന്ന തോടൊപ്പം തന്നെ കൂടുകൾ സ്ഥാപിച്ച് കടുവയേ പിടിച്ച് സാധാരണക്കാരുടെ സ്വൈര്യ ജീവിതത്തിന് സഹായിക്കണം എന്ന് പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് അറിയിച്ചു.

Related Articles

Leave a Reply

Back to top button