കാരന്തൂരിൽ ബൈക്കപകടം; കൂമ്പാറ സ്വദേശിയടക്കം രണ്ടുപേർ മരിച്ചു

കൂടരഞ്ഞി : കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ കാരന്തൂർ ടൗൺ മസ്ജിദിന് സമീപം ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ. അപകടത്തില്‍ ഒരാൾക്ക് പരിക്കേറ്റു. കാരന്തൂർ കോണാട്ട് തേറമ്പത്ത് അബ്ദുറഹിമാന്റെ മകൻ നിഹാൽ (26), കൂടരഞ്ഞി കൂമ്പാറ ബസാര്‍ എഴുത്താണികുന്ന് വിജയന്റെ മകന് അര്ജുന് (21) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. പെയിന്ററായി ജോലി ചെയ്യുകയായിരുന്ന നിഹാൽ കുന്ദമംഗലം ഭാഗത്തുനിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്.
നിഹാലിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഷാഹിദിനെയും മറ്റൊരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കൂടരഞ്ഞി കൂമ്പാറ സ്വദേശി അർജുൻ വിജയനെയും പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് ഉച്ചയോടെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കൂമ്പാറ സ്വദേശി അർജുൻ വിജയൻ മരണപ്പെടുകയായിരുന്നു, ഇതോടെയാണ് മരണം രണ്ടായത്.






