Kodanchery

കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

കോടഞ്ചേരി:ഒൻപതാം വാർഡിൽ പൊട്ടൻകോട് വടക്കേടത്ത് കുഞ്ഞിന്റെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. താമരശ്ശേരി ഫോറസ്റ്റ് എംപാനൽഡ് ഷൂട്ടർ വിൽ‌സൺ ഇടക്കര യാണ് കൃഷിയിടത്തിൽ ഇറങ്ങിയ പന്നിയെ വെടിവെച്ചത്.

കുട്ടിച്ചൻ ഇടമുളയിൽ, ഷാജി വടക്കേടം എന്നിവരുടെ സഹായത്തോടെയാണ് കാട്ടുപന്നിയെ വെടിവെച്ചത്.ഏകദേശം 3 വയസ്സ് പ്രായവും 150 കിലോയോളം തൂക്കവും ഉള്ള പന്നിയേയാണ് കൊന്നത്. തുടർനടപടികൾക്കായി ഫോറെസ്റ്റ് കാർക്ക് ജഡം കൈമാറി.

Related Articles

Leave a Reply

Back to top button