Puthuppady
എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

പുതുപ്പാടി: എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ പെയിയിന്റിംഗ് തൊഴിലാളികളുടെ മക്കളെ ഓള്‍ കേരള പെയിന്റേഴ്‌സ് ആന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ പുതുപ്പാടി പഞ്ചായത്ത് ഉപഹാരം നല്‍കി ആദരിച്ചു.
ഈങ്ങാപ്പുഴ കുഞ്ഞുകുളം അഭിന്‍ഷാ ശുക്കൂറിന് കൊടുവള്ളി ബ്ബോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ പി സുനീര്‍ ഉപഹാരം നല്‍കി. ചടങ്ങില്‍ എ കെ പി സി എ കണ്‍വീനര്‍ വി കെ കാദര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹംസ അടിവാരം സ്വാഗതവും ഷഹബിന്‍ നന്ദിയും പറഞ്ഞു.







