India

പ്രതിയുടെ അവകാശത്തിന് പ്രാധാന്യം വേണ്ട; ഇരയ്ക്ക് പരിഗണന ലഭിക്കും വിധം വധശിക്ഷയില്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണം; ഹര്‍ജിയുമായി കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍ക്കു നിയമപരമായി സ്വീകരിക്കാവുന്ന തുടര്‍നടപടികള്‍ സംബന്ധിച്ച മുന്‍ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കൂടുതല്‍ പരിഗണന ഇരയ്ക്കു ലഭിക്കുന്ന വിധത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം, വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളികള്‍ക്ക് അവരുടെ അവസാന നിയമ പരിരക്ഷ ഉപയോഗിക്കുന്നതിന് സമയപരിധി ഏര്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. നിര്‍ഭയ കേസില്‍, കുറ്റവാളികള്‍ ഹര്‍ജി നല്‍കുന്നത് മൂലം വധശിക്ഷ നടപ്പാക്കുന്നത് നീണ്ടുപോവുകയാണ്. ഇതിനെതിരെ വിവിധയിടങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി.

നിലവിലെ നിയമം കുറ്റവാളികളുടെ പക്ഷത്തോട് ചായ്‌വുള്ളതാണെന്നും നിയമം കൊണ്ടു കളിക്കാനും വധശിക്ഷ നടപ്പാക്കല്‍ നീട്ടിക്കൊണ്ടുപോകാനും അവരെ സഹായിക്കുന്നതാണെന്നും കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. പുനപ്പരിശോധനാ ഹര്‍ജികള്‍ തള്ളിയ കേസുകളില്‍ തിരുത്തല്‍ ഹര്‍ജി നല്‍കുന്നതിന് സമയപരിധി നിശ്ചയിക്കുക, മരണവാറണ്ട് പുറപ്പെടുവിച്ച് ഏഴു ദിവസത്തിനകം ദയാഹര്‍ജി നല്‍കണമെന്ന് നിര്‍ദേശം നല്‍കുക, ദയാഹര്‍ജി തള്ളി പതിനാലു ദിവസത്തിനകം വധശിക്ഷ നടപ്പാക്കണമെന്നു നിര്‍ദേശിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

നിര്‍ഭയ കേസിലെ പ്രതികളെ ജനുവരി 22ന് തൂക്കിലേറ്റണമെന്നായിരുന്നു ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി ജനുവരി ഒമ്പതിന് മരണ വാറന്റ് പുറപ്പെടുവിച്ചത്. എന്നാല്‍ പ്രതികള്‍ ഹര്‍ജിയുമായി പോയതോടെ വിധി നടപ്പാക്കുന്നത് നീളുകയായിരുന്നു. ഫെബ്രുവരി ഒന്നിലേക്ക് പ്രതികളുടെ വധ ശിക്ഷ നടപ്പാക്കാനുള്ള പുതിയ തീയതി

Related Articles

Leave a Reply

Back to top button