2001. SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ പുതുപ്പാടി ഗവൺമെന്റ് ഹൈസ്കൂളിന് വാഷ് വെയ്സൻ കൈമാറി.

പുതുപ്പാടി:ദീർഘകാലത്തെ ഇടവേളക്ക് ശേഷം നവംബർ ഒന്നിന് സ്കൂൾ തുറക്കാനിരിക്കെ, പുതുപ്പാടി ഗവണ്മെന്റ് ഹൈസ്കൂൾ 2001 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ കുട്ടികൾക്ക് കൈ കഴുകാനുള്ള വാഷ് വെയ്സൻ സ്കൂളിന് നൽകി മാതൃകയായി.
സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധികളയ, റഷീദ് കല്ലും തൊടി, മുഹമ്മദ് റാഫി. S, ഷമീർ. M. S., മുഹമ്മദ് ഷാഫി. T.C, എന്നിവർ ഹെഡ്മാസ്റ്റർ ശ്യാം കുമാർ മാഷിന് കൈമാറി.പി. ടി. എ. പ്രസിഡന്റ് ശിഹാബ് അടിവാരം അധ്യക്ഷ്യം വഹിച്ചു.
വാർഡ് മെമ്പർ അമൽരാജ്, SMC ചെയർമാൻ ഒതയോത്ത് അഷ്‌റഫ്, അധ്യാപകരായ സ്മിത. കെ, സിന്ധു ബേബി,രാജേന്ദ്രൻ, വിജില, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വർത്തമാനകാല സാഹചര്യത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ച 2001 ബാച്ചിലെ വിദ്യാർത്ഥികളെ ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു. TV ശ്രീലത ടീച്ചർ സ്വാഗതവും, മജീദ് മാഷ് നന്ദിയും അർപ്പിച്ചു.






