സി.പി.ഐ.എം തിരുവമ്പാടി ഏരിയ കമ്മറ്റിയുടെ ആദ്യ വനിതാ ലോക്കൽ സെക്രട്ടറിയായി; പുഷ്പ സുരേന്ദ്രൻ

കോടഞ്ചേരി: സി.പി.ഐ.എം തിരുവമ്പാടി ഏരിയ കമ്മറ്റിയുടെ ചരിത്രത്തിലെ ആദ്യ വനിതാ ലോക്കൽ സെക്രട്ടറിയായി പുഷ്പ സുരേന്ദ്രൻ ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു.
നെല്ലിപ്പൊയിലിൽ ഷിജി തോമസ് നഗറിൽ വച്ച് ചേർന്ന നെല്ലിപ്പൊയിൽ ലോക്കൽ സമ്മേളനം ആണ് പുഷ്പ സുരേന്ദ്രനെ ഐകകണ്ഠേന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
സിപിഐഎം തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ കീഴിലെ ആദ്യത്തെ വനിതാ ലോക്കൽ സെക്രട്ടറിയായാണ് പുഷ്പ സുരേന്ദ്രൻ ചുമതല ഏൽക്കുന്നത്. സമ്മേളനം സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസ് ഉദ്ഘാടനം ചെയ്തു .
ഏരിയാ കമ്മിറ്റി അംഗങ്ങളായ വി കെ പീതാംബരൻ, വി കെ വിനോദ്, ജോണി ഇടശ്ശേരി, ജോളി ജോസഫ്, ജോർജ്ജുകുട്ടി വിളക്കുന്നേൽ, കെ പി ചാക്കോച്ചൻ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു. പതിമൂന്ന് അംഗ ലോക്കൽ കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. മലയോര കർഷകരെ വേട്ടയാടുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളുടെ കാറ്റഗറിയിൽ ഉൾപ്പെടുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.







