Koombara

കൂമ്പാറ; ഫാത്തിമാബി മെമ്മോറിയൽ സ്കൂളിൻ്റെ സ്വപ്നക്കൂട് എന്ന ഭവന പദ്ധതിയുടെ താക്കോൽദാനം മന്ത്രി നിർവഹിച്ചു.

കൂമ്പാറ: ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാരംഭിച്ച – വിദ്യാർത്ഥികൾക്കുള്ള സ്വപ്നക്കൂട് ഭവന പദ്ധതി പ്രകാരം നിർമ്മിച്ച് നൽകുന്ന മൂന്നാമത്തെ വീടിന്റെ താക്കോൽ ദാനം തിരുവമ്പാടി എം.എൽ.എ ലിൻറോ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു ചടങ്ങിൽ ബഹുമാനപ്പെട്ട കേരള തുറമുഖ പുരാവസ്തുവകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവഹിച്ചു.

ആധുനിക ടെക്നോളജിയുടെ ഭാഗമായ ഓൺലൈൻ ചതിക്കുഴികൾ സമൂഹത്തിൽ വ്യാപകമാണെന്നും, അത്തരം നീചവഴികളിൽ നമ്മുടെ മക്കളകപ്പെടാതെ നോക്കണമെന്ന് രക്ഷിതാക്കളോട് ബഹുമാനപ്പെട്ട മന്ത്രി അഹമ്മദ് ദേവർ കോവിൽ സ്വപ്നക്കൂട് പദ്ധതിയുടെ താക്കോൽ ദാന ചടങ്ങിൽ പറഞ്ഞു.

പിതാവിനെ നഷ്ടപെട്ട വീടില്ലാത്ത ഒരു വിദ്യാർത്ഥിക്കാണ് 2016 ൽ ആദ്യ ഭവനം നിർമ്മിച്ച് നൽകിയത്. പാവപ്പെട്ട വിദ്യാർത്ഥിയ്ക്ക് – കാലവർഷക്കെടുതിയിലെ ചുഴലിക്കാറ്റിൽ നശിച്ച് പോയ വീട് പൂനർ നിർമ്മിച്ച് നൽകിയാണ് രണ്ടാമത്തെ സ്വപ്നക്കൂട് ഭവനം കൈമാറിയത്.

സ്കൂളിൽ നടന്ന പൊതു ചടങ്ങിൽ പ്രിൻസിപ്പൽ അബ്ദുൾ നാസിർ.കെ സ്വാഗത മാശംസിച്ചു. ജാമിയ മർക്കസ് ഡയരക്ടർ ഡോ.മുഹമ്മദ് അബ്ദുൾ ഹക്കീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. അൽ ഇർഷാദ് ചെയർമാൻ ഹുസൈൻ മുഹമ്മദ് നിബാരി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പദ്ധതി വിശദീകരണം യു.എം.അബ്ദുൾ ലത്തീഫ് നിർവഹിച്ചു. ഹെഡ് മാസ്റ്റർ നിയാസ് ചോല, എൻ.എസ്.എസ് ക്ലസ്റ്റർ കോ-ഓർഡിനേറ്റർ സില്ലി ബി.കൃഷ്ണ, വാർഡ് മെമ്പർ ബിന്ദു ജയൻ, സി.കെ. കാസിം, ഒ എ സോമൻ, പി.ടി.എ പ്രസിഡണ്ട് ജിമ്മി അലക്സ്, ബാബു പൈക്കാട്ടിൽ, എൻ.കെ.ഇസ്മായിൽ , ഷുക്കൂർ പൂക്കാട്, സ്റ്റാഫ് സെക്രട്ടറി എ.എം ബിന്ദുകുമാരി, കെ.അബ്ദുൾ നാസർ എന്നിവർ ആശംസ പ്രസംഗം നടത്തി. എൻ.എസ്.എസ് കോ-ഓർഡിനേറ്റർ വി.കെ. അബ്ദുസലാം നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Back to top button