Kodanchery

കോടഞ്ചേരിയില്‍ കർഷകരുടെ ഉൽപന്നങ്ങളുമായി ആഴ്ച ചന്ത നവംബർ ഒന്നു മുതൽ തുടങ്ങുന്നു

കോടഞ്ചേരി: കര്‍ഷകരുടെ നാടൻ ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ വില്‍പ്പന നടത്താനും, പ്രാദേശിക ഭക്ഷ്യ സുരക്ഷ ഉറപ്പു വരുന്നതിനുമായി കോടഞ്ചേരിയിൽ നവംബർ ഒന്നിന് രാവിലെ 9. 30 മുതൽ കോടഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് ആഴ്ച ചന്ത തുടങ്ങുന്നതായി അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.

കൃഷി വകുപ്പിൻ്റെയും, കോടഞ്ചേരി ഗ്രാമ പഞ്ചായത്തിൻ്റെയും സഹകരണത്തോടെയാണ് ആഴ്ച ചന്ത നടത്തുന്നത്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് പുറമെ കൃഷിയുമായി ബന്ധപ്പെട്ടുള്ള വിവിധ ഉൽപ്പന്നങ്ങൾ, വിത്തുകൾ എന്നിവയുടെ വില്‍പ്പനയും ആഴ്ച്ച ചന്ത ലക്ഷ്യമിടുന്നു. കര്‍ഷകരുടെ പക്കല്‍ നിന്നും ഗുണനിലവാരമുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങുന്നതിനും, കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുവാനും ആഴ്ച്ച ചന്ത പ്രയോജനകരമാകും.

ഗ്രാമ പഞ്ചായത്തിന്റെ നേതൃത്യത്തിൽ ഹരിത മിത്രം പൗലോസ് കൊടക്കപറമ്പിൽ പ്രസിഡന്റായുള്ള കോടഞ്ചേരി വെജിറ്റബിൾ ഗുഡ്സ് ക്ലസ്റ്ററിൻ്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

നാടൻ സുരക്ഷിത പച്ചക്കറികൾ, കിഴങ്ങുവർഗ്ഗങ്ങൾ, പഴവർഗ്ഗങ്ങൾ, കൂൺ, കൂൺ വിത്ത്, വളർത്തു മത്സ്യങ്ങൾ, ഫാം ഫ്രഷ് കോഴിയിറച്ചി പായ്ക്കറ്റുകൾ, ജൈവ വളa ക്കൂട്ടുകൾ, കുടുംബശ്രീ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിത്തുകൾ, ശീതകാല പച്ചക്കറി ഉൾപെടെയുള്ള തൈകൾ എന്നിവ ചന്തയിൽ ഉണ്ടായിരിക്കുമെന്ന് കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, കൃഷി ഓഫീസർ ഷബീർ അഹമ്മദ് കെ.എ എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Back to top button