Kodanchery

കോടഞ്ചേരിയിൽ ‘ടേക്ക് എ ബ്രേക്ക്’ വഴിയോര വിശ്രമ കേന്ദ്രം എം.എൽ.എ ഉദ്‌ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ‘ടേക്ക് എ ബ്രേക്ക്’ വഴിയോര വിശ്രമകേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അദ്ധ്യക്ഷതയിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കോടഞ്ചേരിയിൽ സാധാരണക്കാർക്കും, വിദേശികൾക്കും, ഭിന്നശേഷിക്കാർക്കും ഉപയോഗിക്കാവുന്ന ശുചിമുറി, ഫീഡിങ് റൂം, ക്ലോക്ക് റൂം, കഫെറ്റേറിയ തുടങ്ങിയ സൗകര്യങ്ങളോടെയാണ് കോടഞ്ചേരി ബസ്റ്റാൻ്റ്റിനോട് ചേർന്ന് വിശ്രമകേന്ദ്രം ഒരുക്കിയിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, അംബിക മംഗലത്ത്, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് കുമാർ, അജീഷ് സി കെ, ജോസ് പെരുമ്പള്ളി, റിയാനസ് സുബൈർ, സിബി ചിരണ്ടായത്, ബേബി ജോസഫ്, റോയി കുന്നപ്പള്ളി, ബുഷ്റ റാഫി, ജോർജ്ജുകുട്ടി, ചിത്ര വാസു, സണ്ണി കാപ്പാടുമല, ഷിജി ആൻറണി, കെഎം ബഷീർ, ജോർജ് മച്ചുകുഴയിൽ, മാത്യു ചെമ്പോട്ടികൽ, സതീഷ് മേലെപുറത്ത്, റോബർട്ട് അറയ്ക്കൽ, അരുൺചന്ദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button