Mukkam

‘നഗരവിളക്ക് ‘ പദ്ധതിക്ക് തുടക്കം കുറിച്ച് മുക്കത്തെ വ്യാപാരി കൂട്ടായ്മ

മുക്കം: മുക്കം നഗരത്തിലെ രാത്രികാല വെളിച്ചക്കുറവിന് പരിഹാരമാവുന്നു. മുക്കം നഗരസഭ ടൗൺ ഡിവിഷൻ കൗൺസിലറുടെ ആവശ്യപ്രകാരം മുക്കത്തെ വ്യാപാരി കൂട്ടായ്മ രംഗത്തിറങ്ങിയതോടെയാണിത്. മുക്കം നഗരമുൾക്കൊള്ളുന്ന പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ വെളിച്ചം ഇല്ലാത്തതിനാൽ ജനങ്ങളും വ്യാപാരികളും ഏറെ ദുരിതത്തിലായിരുന്നു. ഇതിനു പരിഹാരം കാണുകയെന്ന ലക്ഷ്യത്തിലാണ് കൗൺസിലർ പ്രജിത പ്രദീപ് വ്യാപാരി കൂട്ടായ്മ പ്രതിനിധികളെ സമീപിച്ചത്. മുക്കം നഗരത്തിനാവശ്യമായ അൻപതോളം ബൾബുസെറ്റുകളുമാണ് വ്യാപാരിക്കൂട്ടായ്മ സമാഹരിച്ച് കൗൺസിലർക്ക് കൈമാറിയത്.

മുക്കത്തെ വ്യാപാരി കൂട്ടായ്മയുടെ ‘നഗരവിളക്ക് ‘മുക്കം നഗരസഭ ടൗൺ കൗൺസിലർ പ്രജിത പ്രദീപിന് പി.പി.അബ്ദുൽ മജീദ് ( പോളി) ,ബക്കർ കളർ ബലൂൺ എന്നിവർ ചേർന്ന് കൈമാറി.

ചടങ്ങിൽ ഫിറോസ് പത്രാസ്, സലീം അലങ്കാർ,ടി.പി. ഫൈസൽ, അൽ അമീൻ ഫ്രൂട്സ് സത്താർ, ആയത്തു പൈലറ്റ്,ഹാഷിർ എൻ.എം, ബർത്തത്തുല്ലാ ഖാൻ, അസ് ലം എം.ടി, പ്രദീപ്,ഷിനോദ് ഉദ്യാനം, പോളി ഗിഫ്റ്റ് ആഷിക് എന്നിവർ സന്നിഹിതരായി.
ശേഖരണത്തിന് ചാലിയാർ അബ്ദുസലാം, അനീസ് ഇൻ്റിമേറ്റ്, പർദ്ദ പാലസ് ഹാരിസ് ബാബു എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button