Thiruvambady
തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് നാളെ വിവാഹിതനാകും; അനുഷയാണ് വധു

മുക്കം: തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് നാളെ വിവാഹിതനാകുന്നു. കട്ടാങ്ങൽ സ്വദേശിനി അനുഷ കെ ആണ് വധു. മാമ്പറ്റ കാർത്തിക കല്യാണ മണ്ഡപത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിവിധ എം എൽ എമാരും മന്ത്രിമാരും മറ്റ് രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കും. ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ സുഹൃദ്സൽക്കാരം നടക്കും.
വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന തിരുവമ്പാടിയുടെ പ്രിയപ്പെട്ട എം എൽ എ ലിന്റോ ജോസഫിന് തിരുവമ്പാടി ന്യൂസിന്റെ എല്ലാവിധ മംഗളാശംസകളും.







