Kodanchery

ഒ ഐ ഒ പി മൂവ്മെൻറ് കോടഞ്ചേരിയിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി

കോടഞ്ചേരി : അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡ് എത്രയും പെട്ടെന്ന് സഞ്ചാരയോഗ്യമാക്കണമെന്നും പെട്രോളിന്റെയും ഡീസലിന്റെയും അധികനികുതി ഒഴിവാക്കണമെന്നും വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെയും കാർഷിക വിളകളും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒ ഐ ഒ പി മൂവ്മെൻറ് കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോടഞ്ചേരി അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.

ഒ ഐ ഒ പി തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വ്യാസകുമാർ, മനുമോൻ പി എ, എം എ ജോസ്, ആൽബിൻ കരിപ്പുകാട്ടിൽ, രാജേഷ് വാഴപറമ്പിൽ, എബ്രഹാം വമറ്റത്തിൽ, തങ്കച്ചൻ പുലയൻപറമ്പിൽ, സന്തോഷ്, മാത്യു കുമ്പപള്ളിയിൽ, സലിം വമറ്റത്തിൽ, രാജു അറമത്ത്, ഫിലിപ്പ് ചെറിയാൻ, ജോസ് എടപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button