Thiruvambady

തിരുവമ്പാടി ഗവ: ഐ ടി ഐ കെട്ടിട നിർമ്മാണ പ്രവർത്തികൾ എം എൽ എ ലിന്റോ ജോസഫ് സന്ദർശിച്ചു

തിരുവമ്പാടി: മുൻ എം എൽ എ ജോർജ്ജ് എം തോമസിന്റെ ശ്രമഫലമായി തിരുവമ്പാടി ഗവ: ഐ ടി ഐക്ക് അനുവദിച്ച പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം എം എൽ എ ലിന്റോ ജോസഫ് സന്ദർശിച്ചു. 6 കോടി 78 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിട സമുച്ചയം മൂന്ന് നിലകളിലായാണ് ഒരുങ്ങുന്നത്. ഏറെ കാലമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുകയായിരുന്ന ഐടി ഐയ്ക്കു വേണ്ടി സ്ഥലം കണ്ടെത്തിയെങ്കിലും സ്ഥലത്തിന്റെ തരം മാറ്റലുമായി ബന്ധപ്പെട്ട് പദ്ധതി നീളുകയായിരുന്നു.

മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ജോളി ജോസഫ്, പി ടി അഗസ്റ്റിൻ, പാർട്ടി ലോക്കൽ സെക്രട്ടറിമാരായ കെ എസ് സുനിൽഖാൻ, സജി ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് അംഗം കെ എം മുഹമ്മദാലി, പി ജെ ജിബിൻ, അജയ് കെ സി, റോയി തോമസ് തുടങ്ങിയവർ എം എൽ എയോടൊപ്പം സ്ഥലം സന്ദർശിച്ചു.

Related Articles

Leave a Reply

Back to top button