Thiruvambady

യൂത്ത് കോൺഗ്രസ്‌ തിരുവമ്പാടി മണ്ഡലം കമ്മിറ്റി ഐക്യസദസ് സംഘടിപ്പിച്ചു

തിരുവമ്പാടി: “തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രമല്ല” എന്ന മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ്‌ നടത്തുന്ന സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യസദസ് സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ്‌ അജ്മൽ യു സി അദ്ധ്യക്ഷത വഹിച്ച സദസ്സ് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.സുഫിയാൻ ചെറുവാടി വിഷയ അവതരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ്സ് ജേക്കബ്, കോൺഗ്രസ്‌ മണ്ഡലം ജനറൽ സെക്രട്ടറി റോബർട്ട്‌ നെല്ലിക്കതെരുവിൽ, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അർജുൻ ബോസ്സ്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്മാരായ അമൽ നെടുങ്കല്ലേൽ, ലിബിൻ ബെൻ തുറുവേലിൽ, അഡ്ലിൻ കെ തോമസ്, ജനറൽ സെക്രട്ടറിമാരായ ലിബിൻ അമ്പാട്ട്, സക്കീർ പി.എസ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button