നെല്ലിപ്പൊയിലിൽ എ.ടി.എം കൗണ്ടർ അനുവദിക്കണം;കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ്

കോടഞ്ചേരി : പ്രവാസികളും, എൻ ആർ ഐ അക്കൗണ്ട്കാരും കൂടുതലുള്ള പ്രദേശവുമായ നെല്ലിപ്പൊയിൽ അങ്ങാടിയിൽ എ.ടിഎം കൗണ്ടർ സ്ഥാപിക്കുന്നതിന് ഫെഡറൽ ബാങ്ക് നടപടി സ്വീകരിക്കണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് ആവശ്യപ്പെട്ടു.
ഫെഡറൽ ബാങ്കിലെ ഭൂരിഭാഗം ഇടപാടുകാരും പ്രദേശത്തുള്ളവരാണ്. ചില അത്യാവശ്യ സാഹചര്യങ്ങളിൽ പണമെടുക്കുന്നതിന് വാഹനം വിളിച്ചു പോകേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്.
രൂക്ഷമായ യാത്ര ക്ലേശവും ഇന്നാട്ടുകാരുടെ ബുദ്ധിമുട്ടും കണക്കിലെടുക്കുവാൻ ഫെഡറൽ ബാങ്ക് അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡണ്ട് സജി പാട്ടത്തേക്കുഴി അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം പ്രസിഡണ്ട് വിൽസൺ തോമസ് തറപ്പേൽ മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി, സിനേഷ് ഇലവുങ്കൽ,ബിബിൻ പുതുപ്പറമ്പിൽ,സാബു കറുകയിൽ എന്നിവർ പ്രസംഗിച്ചു.







