Mukkam

സി.മോയിൻകുട്ടി അനുസ്മരണവും സ്നേഹസംഗമവും സംഘടിപ്പിച്ചു.

മുക്കം: പന്നിക്കോട് ലൗ ഷോർ പെഷൽ സ്കൂൾ വിദ്യാർഥികളുടെ അത്താണിയും ആശയവും ആയിരുന്ന ലൗ ഷോർ വർക്കിങ്ചെയർമാൻ കൂടിയായ മുൻ എംഎൽഎ സി. മോയിൻകുട്ടിയുടെ ചരമ ദിനത്തോട് അനുബന്ധിച്ച് അനുസ്മരണ സമ്മേളനവും സ്നേഹ സംഗമവും സംഘടിപ്പിച്ചു.

ലൗ ഷോർ സ്ഥാപനങ്ങളുടെ ഉയർച്ചയിൽ നിർണായക ശക്തിയും പങ്കാളിത്തവുമായിരുന്നു സി മോയിൻകുട്ടിയെന്ന് അനുസ്മ സമേളനം ഉദ്ഘാടനം ചെയ്ത പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അനുസ്മരിച്ചു.

താമരശ്ശേരി രൂപതാധ്യക്ഷൻമാർ റെമീജിയോസ് ഇഞ്ചനാനിയൽ മുഖ്യാതിഥിയായിരുന്നു. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി ഷംലൈലത്ത്, ലൗ ഷോർരക്ഷാധികാരി യു.അബ്ദുല്ല ഫാറൂഖി, ജനറൽ സെക്രട്ടറി യു.എ.മുനീർ,ബി.പി.റഷീദ്, എം.എ.അബ്ദുറഹിമാൻ, കെ.പി.യു.അലി, കൊയിലാട്ട്അബ്ദുറഹിമാൻ, മുസ്തഫ സനം, എ.കെ.സാദിഖ് എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Back to top button