Kodanchery
അസംഘടിതരായ ഗവേഷകർക്ക് ആയി നടത്തിയ മത്സരത്തിൽ കോടഞ്ചേരി സ്വദേശി ബിബിൻ ഡേവിഡിന് ഒന്നാം സ്ഥാനം

കോടഞ്ചേരി: ഗ്രാമീണ മേഖലയിലെ അസംഘടിതരായ ഗവേഷകർക്കായി സംസ്ഥാന ശാസ്ത്ര പരിസ്ഥിതി കൗൺസിൽ നടത്തിയ ഗവേഷക സംഗമത്തിൽ ബിബിൻ ഡേവിഡിന് ഒന്നാം സ്ഥാനം.
കോഴിഫാമുകളിലേക്കായി നിർമിച്ച പൗൾട്രി റേക്കിങ് മെഷീനാണ് സമ്മാനത്തിനർഹമായത്.കോടഞ്ചേരി ചൂരമുണ്ട സ്വദേശിയാണ് വെട്ടികുഴിയിൽ ബിബിൻ ഡേവിഡ്.






