Kodanchery

ശ്രേയസ്സ് മുറമ്പാത്തി യൂണിറ്റിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷവും റാലിയും നടത്തി

കോടഞ്ചേരി: ശ്രേയസ്സ് മുറമ്പാത്തി യൂണിറ്റിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷവും റാലിയും നടത്തി. പി. എൻ. ശ്രീധരൻ ക്ലാസുകൾ നയിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ പ്രിൻസ് പുത്തൻകണ്ടം ആദ്യക്ഷം വഹിച്ചു.

വാർഡ് മെമ്പർ ഷാജി മുട്ടത്ത് ഉദ്ഘാടനം നിർവഹിച്ചു. കലാപരിപാടികളിൽ വിജയികളായ കുട്ടികൾക്കു സമ്മാനം വിതരണം ചെയ്തു. യോഗത്തിൽ ഇന്ദിര ദിവാകരൻ, ബെന്നി കണിയാംകുടി, ബിജു കൊമരംകുടി, സിമ്മി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

റോസമ്മ കണിയാംകുടി, ജിനു സുനിൽ, ഷീല പീറ്റർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button