Koombara

കൂമ്പാറ ആനക്കല്ലുംപാറയിൽ കല്ല് ഉരുണ്ട സംഭവം: ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി

കൂമ്പാറ: ആനക്കല്ലുംപാറയിൽ കരിങ്കല്ല് ഉരുണ്ട സംഭവത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റാൻ ആവിശ്യമായ നടപടികൾ കൈക്കൊള്ളൻ ഗ്രാമ പഞ്ചായത്ത് ഭരണസമിതി തയ്യാറാകണമെന്നും അത് വരെ ആനല്ലുംപാറയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വറിയുടെ പ്രവർത്തനം നിർത്തിവെയ്പ്പിക്കണമെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി യോഗം ആവിശ്യപ്പെട്ടു.

പ്രസിഡൻ്റ് ജോസ് മടപ്പിള്ളി അധ്യക്ഷത വഹിച്ചു.അഡ്വ സിബു തോട്ടത്തിൽ, ജോസഫ് ഇലഞ്ഞിക്കൽ,സണ്ണി കിഴുക്കരക്കാട്ട്,സണ്ണി പെരുകിലം തറപ്പിൽ,ബേബി പുതിയാപറമ്പിൽ, ജോർജ്കുട്ടി കക്കാടംപൊയിൽ, മുഹമ്മദ് പാതിപറമ്പിൽ ബോബി ഷിബു,സുനേഷ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button