Mukkam

കേബിൾ ടിവി ഓപ്പറേറ്റർമാർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കണം; ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

മുക്കം: ചെറുകിട കേബിൾ ടിവി ഓപ്പറേറ്റർമാർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കാൻ തയാറാവണമെന്ന് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ഉൾ ഗാമങ്ങളിൽ പോലും അതിവേഗ ഇന്റർനെറ്റ് സേവനം എത്തിക്കുന്നതിൽ കേബിൾ ഓപ്പറേറ്റർമാരുടെ പങ്ക് വലുതാണ്. സിഒഎ 13-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് മേഖല സമ്മേളനം നടത്തിയത്.

ഏറ്റവും കൂടുതൽ ബാഡ് ബാൻഡ് വിതരണം നടത്തിയ ഓപ്പറേറ്റർമാരായ എ.സി. അർഷാദ് (സിടിവി) വാസുദേവൻ ചൂലൂർ, പി.പി.ഉമേഷ് എന്നിവരെ ആദരിച്ചു.

കേരള വിഷൻ ചെയർമാൻ കെ.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എൻ.വാസുദേവൻ നായർ ആധ്യക്ഷ്യം വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ദിനേശൻ മുഖ്യാതിഥിയായിരുന്നു. മേഖല സെക്രട്ടറി യു.സുനോജ്, ജില്ലാ സെക്രട്ടറി ഒ.ഉണ്ണിക്കഷ്ണൻ, മേഖല ട്രഷറർ വിജീഷ് പരവരി, എ.സി.വിശ്വനാഥൻ, സംസ്ഥാന സമിതി അംഗം എ.സി.നിസാർ ബാബു, ജില്ലാ പ്രസിഡന്റ് പി.പി. അഫ്സൽ, ടി.വാസുദേവൻ, സത്യനാഥൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button