KodancheryVideos

കോടഞ്ചേരി ടൗണിലെ പ്രമുഖ മൊബൈൽ ഷോപ്പിൽ മോഷണം

കോടഞ്ചേരി: കോടഞ്ചേരി ടൗണിൽ പ്രവർത്തിക്കുന്ന പ്രമുഖ മൊബൈൽ ഷോപ്പിൽ മോഷണം, ഇന്ന് (20-11-2021) രാവിലെ കട തുറന്നപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് കോടഞ്ചേരി പോലീസ് സ്ഥലത്തെത്തുകയും കടയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും, ഡോഗ് സ്ക്വാഡിനെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു.

കോഴഞ്ചേരി ടൗണിൽ പ്രവർത്തിക്കുന്ന ആദിത്യൻ മൊബൈൽസ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. രണ്ടരലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ നഷ്ടമായതായി സ്ഥാപന ഉടമ തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.

വെളുപ്പിന് മൂന്നു മണിയോടെയാണ് കടയുടെ പൂട്ട് തുറന്ന് മോഷണം നടത്തിയത് എന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാവുന്നത്, സ്ഥാപനം പ്രവർത്തനമാരംഭിച്ച് രണ്ടുമാസം പൂർത്തിയാകുന്നതിനുമുമ്പ് നടന്ന മോഷണത്തിന്റെ ഞെട്ടലിലാണ് ഉടമയും നാട്ടുകാരും.

Related Articles

Leave a Reply

Back to top button