Mukkam

ക്ഷേത്രങ്ങളിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണംകഴിച്ച 22 പേർക്ക് ദേഹാസ്വാസ്ഥ്യം

മു​ക്കം: ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം. മ​ണ്ഡ​ല​കാ​ല വ്ര​താ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ക്കം നീ​ലേ​ശ്വ​രം ശി​വ​ക്ഷേ​ത്ര​ത്തി​ൽ നി​ന്നും, ചെ​റു​വ​ണ്ണൂ​ർ വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ഇ​ഡ​ലി​യും, സാ​മ്പാ​റും ക​ഴി​ച്ച 22 പേ​ർ​ക്കാ​ണ് ഛർ​ദി​യും, വ​യ​റി​ള​ക്ക​വും ബാ​ധി​ച്ച​ത്. രാ​വി​ലെ വി​ത​ര​ണം ചെ​യ്ത​തി​നു ശേ​ഷം ബാ​ക്കി വ​ന്ന ഭ​ക്ഷ​ണം രാ​ത്രി​യി​ൽ ക​ഴി​ച്ച​വ​ർ​ക്കാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​ത്. വ​യ​റി​ള​ക്ക​വും ഛർ​ദി​യു​മു​ണ്ടാ​യ ഇ​വ​രി​ൽ ഏ​ഴു​പേ​രെ മു​ക്കം സി.​എ​ച്ച്.​സി യി​ലും ഒ​രാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഛർ​ദി​യും ക്ഷീ​ണ​വും കൂ​ടു​ത​ലാ​യി അ​നു​ഭ​വ​പ്പെ​ട്ട നീ​ലേ​ശ്വ​രം മ​രു​തോ​ര​കു​ന്നു​മ്മ​ൽ നി​ധി​ൻ (24) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും, രാ​രം​കോ​ട്ടു​മ്മ​ൽ ന​ളി​നി (42), മ​ക​ൻ ഹ​രി​കൃ​ഷ്ണ​ൻ (16), മു​തു​വാ​ട്ടു കു​ന്നു​മ്മ​ൽ അ​ൽ​ഷിം (20), പൂ​ക്കാ​ല ശ്രീ​ദേ​വി (48), അ​മ്പ​ല​ക്കു​ന്നു​മ്മ​ൽ ഷ​ഹ്ന (27), മ​ഠ​ത്തി​ൽ മ​നു പ്ര​സാ​ദ് (40), പു​ത്തും​പ​റ​മ്പി​ൽ ശ്വേ​ത (14) എ​ന്നി​വ​ർ മു​ക്കം സി.​എ​ച്ച്.​സി യി​ലും ചി​കി​ത്സ​യി​ലാ​ണ്. ഏ​ഴു വ​യ​സ്സു​കാ​രി ദി​യ സു​ധീ​ഷി​നെ ഓ​മ​ശ്ശേ​രി ശാ​ന്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു​ള്ള​വ​ർ മു​ക്കം ഗ​വ. ആ​ശു​പ​ത്രി​യി​ലും, മു​ക്കം, ഓ​മ​ശ്ശേ​രി ഭാ​ഗ​ങ്ങ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി പ്ര​ഥ​മ ചി​കി​ത്സ തേ​ടി.

കാ​റ്റ​റി​ങ് സ​ർ​വി​സു​കാ​ർ ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണ​മാ​ണ് ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്ത​ത്. രാ​വി​ലെ വി​ത​ര​ണം ചെ​യ്ത് ബാ​ക്കി​യാ​യ ഭ​ക്ഷ​ണം രാ​ത്രി​യി​ലും വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. ഏ​​െ റ​ക്കാ​ലം ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന പാ​ത്ര​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കാ​തെ ഉ​പ​യോ​ഗി​ച്ച​തും, പ​ഴ​കി​യ ഭ​ക്ഷ​ണം ക​ഴി​ച്ച​തു​മാ​യി​രി​ക്കാം ഭ​ക്ഷ്യ​വി​ഷ​ബാ​ധ​ക്ക് കാ​ര​ണ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ. മു​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു, ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രാ​യ ശ്രീ​ജി​ത്ത്, റോ​ഷ​ൻ, അ​ജീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ഭാ​ഗ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. കി​ണ​റു​ക​ൾ ക്ലോ​റി​നേ​റ്റ് ചെ​യ്തു.

Related Articles

Leave a Reply

Back to top button