Kodanchery

സോഫ്റ്റ് ബേസ് ബോൾ; ദേശീയ താരമായ എബി സെബാസ്റ്റ്യനെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു

കോടഞ്ചേരി: സോഫ്റ്റ് ബേസ് ബോൾ സീനിയർ വിഭാഗത്തിലെ ദേശീയ താരവും ഇക്കഴിഞ്ഞ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീം അംഗവുമായ നെല്ലിപ്പൊയിൽ സ്വദേശി എബി സെബാസ്റ്റ്യൻ പ്ലാംപാനിക്കനെ യൂത്ത് കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, യൂത്ത് കോൺഗ്രസിൻ്റെ ആദരസൂചകമായി ഫലകം കൈമാറി. മണ്ഡലം പ്രസിഡണ്ട് ആൽവിൻ ജോസഫ് ഊന്നുകല്ലേൽ, നിതിൻ മാർട്ടിൻ, ആൽബിൻ ചാക്കോ ,എഡ്വിൻ കുറൂർ, ജിനോ ജോൺ, രഞ്ജിഷ്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ബിജു ഓത്തിക്കൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button