Thiruvambady

പള്ളിപ്പടി പൊന്നാംങ്കയം റോഡിൽ ബഥാനിയായ്ക്കു സമീപം കാറപകടം; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

പുല്ലുരാംപാറ: പള്ളിപ്പടി പൊന്നാംങ്കയം റോഡിൽ ബഥാനിയായ്ക്കു സമീപം കാർ അപകടത്തിൽപ്പെട്ടു. പുന്നക്കൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടുകൂടിയാണ് സംഭവം നടന്നത്.

പള്ളിപ്പടിയിൽ നിന്നും പുന്നയ്ക്കലിലേക്ക് പോകുകയായിരുന്ന വാഹനം ബഥാനിയ ധ്യാനകേന്ദ്രത്തിനു സമീപം നിയന്ത്രണം വിട്ടു സമീപത്തെ പറമ്പിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. യാത്രക്കാർക്ക് കാര്യമായ പരിക്കില്ലന്നാണ് പ്രാഥമിക വിവരം.

Related Articles

Leave a Reply

Back to top button