വന്യമൃഗങ്ങളുടെ അക്രമത്തിനിരയായ പ്രദേശം മുസ്ലിം ലീഗ് സംഘം സന്ദർശിച്ചു

പുതുപ്പാടി: പുതുപ്പാടി പഞ്ചായത്തിലെ വള്ളിയാട് കഴിഞ്ഞ ദിവസം വന്യമൃഗങ്ങൾ വളർത്തു മൃഗങ്ങളെ കൊന്ന് തിന്ന പ്രദേശം പുതുപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് സംഘം സന്ദർശിച്ചു.കഴിഞ്ഞ ഒരു മാസത്തിനിടക്ക് നിരവധി തവണയാണ് പ്രസ്തുത പ്രദേശത്തടക്കം പുതുപ്പാടിയിൽ വന്യമൃഗ ശല്യം രൂക്ഷമാവുന്നത്.
പ്രസ്തുത പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ഫോറസ്റ്റ് ഓഫീസ് ധർണ്ണയും സംഘടിപ്പിച്ചിരുന്നു.പ്രശ്ന സ്ഥലത്ത് അടിയന്തരമായി സോളാർ ഫെൻസിലിംഗ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനം ഏർപ്പെടുത്തണമെന്ന് മുസ്ലിം ലീഗ് പുതുപ്പാടി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം വന്യമൃഗങ്ങൾ ആടിനെ കൊന്ന് തിന്ന ചെറുവത്ത് നിസാറിൻ്റെ വീട്ടിലാണ് ലീഗ് സംഘം ജനപ്രതിനിധികളോടൊപ്പം സന്ദർശിച്ചത്. ജില്ല പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, കെ.സി മുഹമ്മദ് ഹാജി, ഷാഫി വളഞ്ഞ പാറ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.പി സുനീർ, ബ്ലോക്ക് മെമ്പർ ബുഷ്റ ഷാഫി, എം.പി അബ്ദുറഹിമാൻ, പി.കെ മുഹമ്മദലി, പി.കെ നംഷീദ്, ഇക്ബാൽ തലക്കോട്, പി.ടി അബ്ദുറഹിമാൻ, നാസർ വള്ളിയാട് എന്നിവർ പങ്കെടുത്തു .







