Malabar FestivalMukkam
മലബാർ ഫെസ്റ്റിവൽ ആദ്യഘട്ട ചികിത്സാസഹായം നൽകി

തിരുവമ്പാടി: മലബാർ ഫെസ്റ്റിവലിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന ചികിത്സാസഹായം നൽകിത്തുടങ്ങി. മൂന്നാഴ്ചത്തെ മേളയിൽ നിന്നുള്ള വരുമാനം വൃക്കരോഗികളുടെ ചികിത്സയ്ക്ക് നൽകുമെന്ന് സംഘാടകർ പ്രഖ്യാപിച്ചിരുന്നു. തിരുവമ്പാടി സ്വദേശി ദേവസ്യയ്ക്കാണ് ആദ്യധനസഹായം നൽകിയത്.
ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് ചേന്ദമംഗ്ലല്ലൂർ ചെക്ക് കൈമാറി. ഹോളണ്ടിൽ നി്‌ന്നെത്തിയ ഹിരാദ് ബ്രൂകിങ് മുഖ്യാതിഥിയായി.ദേവസ്യയുടെ അഞ്ച് ഡയാലിസിസിനുള്ള ചെലവ് വഹിക്കാമെന്ന് ചടങ്ങിൽ സിദ്ദിഖ് ചേന്ദമംഗല്ലൂർ വാഗ്ദാനം ചെയ്തു.സംഘാടകസമിതി ഭാരവാഹികളായ അജു എമ്മാനുവൽ, ടി. സ്വരാജ്, കെ.ടി. നളേശൻ, ടീന സ്വരാജ്, പി.ജെ. അഗസ്റ്റിൻ, ദിനേശ് കാരശ്ശേരി എന്നിവർ സംസാരിച്ചു.







