കോടഞ്ചേരി ഗ്രാമ പഞ്ചായത്തിനെ സംസ്ദ് ആദർശ് ഗ്രാമ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി

കോടഞ്ചേരി: വയനാട് പാർലമെൻറ് അംഗം രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം കോടഞ്ചേരി ഗ്രാമ പഞ്ചായത്തിനെ കേന്ദ്ര സർക്കാരിൻറെ സമഗ്ര ഗ്രാമ വികസന ത്തിനായി നടപ്പിലാക്കുന്ന “സാഗി” പദ്ധതിയിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്തിന് ഉൾപ്പെടുത്തി ഉത്തരവിറങ്ങി.
ഓരോ വർഷവും ഓരോ പാർലമെൻറ് അംഗത്തിനും തങ്ങളുടെ ലോക്സഭാ മണ്ഡലത്തിലെ ഒരു ഗ്രാമ പഞ്ചായത്തിനെ ഈ പദ്ധതിയിലേക്ക് ഉൾപ്പെടുത്താൻ സാധിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവിധ ഡിപ്പാർട്ട്മെൻറ് കളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഗ്രാമ വികസന പദ്ധതി രൂപീകരിക്കുകയും ജില്ലാ ഗ്രാമവികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള മേൽനോട്ടത്തിൽ സമയബന്ധിതമായി പദ്ധതി നിർവഹണം ഉറപ്പു വരുത്തുകയും ചെയ്യുന്നതിലൂടെ കോടഞ്ചേരി ഗ്രാമ പഞ്ചായത്തിൽ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാകുന്ന വിധത്തിലുള്ള പദ്ധതിയാണിത്.
സാഗി ഗ്രാമ പഞ്ചായത്തായി തിരഞ്ഞെടുത്തതിനെ തുടർന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ 27 വിവിധ വകുപ്പു മേധാവികളുടെ ഒരു ഗ്രാമ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായുള്ള അവലോകനയോഗം തുഷാരഗിരി കെ.ടി.ഡി.സി ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിജു തോമസ് സഖി പഞ്ചായത്തിലെ പ്രവർത്തനങ്ങളെക്കുറിച്ചും വിവിധ ഡിപ്പാർട്ട്മെൻറ് കളുടെ ഇടപെടലുകളെ കുറിച്ചും വിശദീകരിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലിസി ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജോസ് പെരുമ്പള്ളി, റിയാന സുബൈർ, സിബി ചരണ്ടായത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്, ബ്ലോക്ക് മെമ്പർമാരായ റോയി കുന്നപ്പള്ളി , ബുഷറ ഷാഫി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിന്ദു ജോർജ്, ചാൾസ് തയ്യിൽ , ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ഗിരീഷ് കുമാർ, ഷമീർ പി എന്നിവർ സംസാരിച്ചു.







