Puthuppady
പുതുപ്പാടി ജി എച് എസ്, എസ് പി സി യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബഡ്സ് സ്കൂള്‍ സന്ദര്‍ശിച്ചു

പുതുപ്പാടി: പുതുപ്പാടി ഗവ: ഹൈസ്ക്കൂളിലെ എസ് പി സി കേഡറ്റുകള്‍ വള്ളിയാട് ബഡ്സ് സ്കൂളിലെ കൂട്ടുകാരുമായി ക്രിസ്തുമസ്സ് ആഘോഷം നടത്തി. സ്കൂളിലെ പ്രധാനാധ്യാപകന് ശ്യാംകുമാര്‍, പി ടി എ പ്രസിഡന്റ് ശിഹാബ് അടിവാരം, മജീദ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ഷാജികുമാര്‍, അജില എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളും, കേഡറ്റുകളും വ്യത്യസ്തമായ കലാപരിപാടികള്‍ നടത്തി.
ജീവിതത്തില്‍ അടിപതറാതെ മുന്നോട്ട് നീങ്ങാന്‍ സഹായിക്കുന്ന ബഡ്സ് സ്കൂളിലെ അധ്യാപകര്‍ ചെയ്യുന്ന സേവനം ആദരണീയമാണ്. കേഡറ്റുകള്‍ക്ക് പുത്തന്‍ അനുഭവമായിരുന്നു ബഡ്സ് സ്കൂള്‍ സന്ദര്‍ശനം. കൂട്ടുകാര്‍ക്ക് മധുരവും, സമ്മാനപ്പൊതിയും നല്‍കിയാണ് മടങ്ങിയത്.







