Thiruvambady
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ പൊതുജനങ്ങൾക്കായി കോഫി ഷോപ്പ് തുറന്നു

തിരുവമ്പാടി: തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമായി കോഫി ഷോപ്പ് തുറന്നു. കോഫി ഹൗസിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവഹിച്ചു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, രാമചന്ദ്രൻ കരിമ്പിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, റംല ചോലക്കൽ, ബിജു എസി, ബിന്ദു ജോൺസൺ, ഷൗക്കത്തലി കൊല്ലളം, മെഡിക്കൽ ഓഫീസർ ഡോ.നിഖില, എച്ച് ഐ സുനീർ, ഗിരീഷ് ,ലിസി, മുഹമ്മദ് വട്ടപ്പറമ്പൻ, സിജു മാസ്റ്റർ, സക്കീർ മറിയപ്പുറം, ടി എൻ സുരേഷ്, ടി കെ ശിവൻ, അഷ്റഫ് കൃഷ്ണൻ ടി കെ, ജോഷി പി കെ എന്നിവർ പങ്കെടുത്തു.







