Koodaranji
കൂമ്പാറയിൽ വൻ കഞ്ചാവ് വേട്ട: 10.5 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ

കൂടരഞ്ഞി:കൂമ്പാറയിൽ 10.5 കിലോ കഞ്ചാവുമായി 3 പേർ എക്സൈസിൻ്റെ പിടിയിലായി. മലപ്പുറം കാളികാവ് സ്വദേശിസുഫൈൽ,മുഹമ്മദ് ഹാഷിർ,ഷിബിൻ ചന്തക്കുന്ന് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം മലപ്പുറത്ത് പിടിയിലായ പ്രതിയിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൂമ്പാറയിൽ പരിശോധക്കെത്തിയ എക്സൈസ് സംഘത്തെ കണ്ട് കാറിൽ രക്ഷപെടാൻ ശ്രമിച്ച പ്രതികളെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു.
മഞ്ചേരി എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ മുഹമ്മദ് ശഫീക്,മഞ്ചേരി റേഞ്ച് ഇൻസ്പെക്ടർ വി.പി ജയപ്രകാശ്, അസി. ഇൻസ്പെക്ടർ ടി.ഷിജുമോൻ എന്നിവരുടെ നേത്യത്തത്തിലായിരുന്നു പരിശോധന.







