Thiruvambady

ആനക്കാംപൊയിൽ – കള്ളാടി– മേപ്പാടി തുരങ്കപ്പാതയുടെ അപ്രോച്ച് റോഡിന്റെ സർവേ നടപടികൾ പൂർത്തീകരിച്ച്; കൊങ്കൺ റെയിൽവേ കുറ്റിനാട്ടി

തിരുവമ്പാടി: ആനക്കാംപൊയിൽ – കള്ളാടി– മേപ്പാടി തുരങ്കപ്പാതയുടെ അപ്രോച്ച് റോഡിന്റെ സർവേ നടപടികൾ പൂർത്തീകരിച്ച് കൊങ്കൺ റെയിൽവേ കുറ്റിനാട്ടി. തുരങ്കപ്പാതയുടെ നിർമാണവും മേൽനോട്ടവും കൊങ്കൺ റെയിൽവേ ആണു നിർവഹിക്കുക. മറിപ്പുഴ ചേർക്കാപുഴ റോഡ് ജംക്​ഷനിൽ നിന്ന്, തുരങ്കം ആരംഭിക്കുന്ന ചേനപ്പാറയുടെ അടിഭാഗം വരെ സ്ഥലം ഏറ്റെടുക്കുന്നതിനാണു  സർവേ നടത്തി കുറ്റിനാട്ടിയത്. തുരങ്കം വരെ  510 മീറ്റർ ദൂരത്തിൽ കുറ്റി സ്ഥാപിച്ചിട്ടുണ്ട്.

ചില  സ്ഥലങ്ങളിൽ 100 മീറ്റർ വീതിയിൽ വരെ സ്ഥലം എടുക്കേണ്ടി വരും.തിരുവമ്പാടി – കോടഞ്ചേരി പഞ്ചായത്തുകളിലായി 10 പേരുടെ സ്ഥലമാണ് ഏറ്റെടുക്കേണ്ടി വരിക. കൊങ്കൺ റെയിൽവേയുടെ സർവേയ്ക്കു ശേഷം റവന്യു വകുപ്പ്  ഈ സ്ഥലത്ത് സർവേ നടത്തുകയും വില നിർണയത്തിൽ സ്ഥലം ഉടമകളുമായി ധാരണയിൽ എത്തുകയും വേണം. തുരങ്കപ്പാതയ്ക്കു വേണ്ടി മറിപ്പുഴയിൽ പാലം നിർമിക്കുന്നതിനു മുൻപ് തുരങ്കമുഖത്തേക്ക് സാമഗ്രികൾ കടത്താൻ താൽക്കാലിക പാലം നിർമിക്കാനും കൊങ്കൺ റെയിൽവേ സർവേ നടത്തിയിട്ടുണ്ട്.

ഇതായിരിക്കും ആദ്യം പൂർത്തീകരിക്കുക. ഇതിനുവേണ്ടി പുഴയുടെ തീരത്ത് മുറിച്ചു മാറ്റേണ്ട മരങ്ങൾ വനം വകുപ്പ് നമ്പറിട്ടു വേർതിരിച്ചു.മുത്തപ്പൻപുഴ അങ്ങാടിയുടെ സമീപം തുരങ്കപ്പാതയുടെ യാർഡിനായി അധികൃതർ 12 ഏക്കർ കണ്ടെത്തിയിട്ടുണ്ട്.വ മറിപ്പുഴയിൽ നടത്തിയ സർവേയ്ക്കു സമാനമായി മേപ്പാടിയിലും കൊങ്കൺ റെയിൽവേ സർവേ നടത്തിയിരുന്നു.

Related Articles

Leave a Reply

Back to top button