Thiruvambady
തിരുവമ്പാടി പോലീസിന് ഇനി പുതിയ വാഹനം

തിരുവമ്പാടി: തിരുവമ്പാടി പോലീസ് സ്റ്റേഷന് പുതിയ വാഹനം അനുവദിച്ചതായി ലിന്റോ ജോസഫ് എം എൽ എ അറിയിച്ചു.
തിരുവമ്പാടി പോലീസ് സ്റ്റേഷന് പുതിയ വാഹനം വേണമെന്ന ദീർഘനാളത്തെ ആവശ്യത്തെത്തുടർന്ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും, പോലീസ് സേനയിലേക്ക് പുതിയതായി വാങ്ങിയ ഗൂർഖയുടെ വാഹനങ്ങളിൽ ഒരു വാഹനം തിരുവമ്പാടി സ്റ്റേഷൻ അനുവദിക്കുകയും ചെയ്തതായി എം.എൽ.എ പറഞ്ഞു.
സേനയിൽ നിലവിലുള്ള സാധാരണ വാഹനങ്ങൾക്ക് എത്താൻ സാധിക്കാത്ത ദുർഘട പാതകൾ കീഴടക്കാൻ ഉദ്ദേശിച്ച് കേരള പോലിസ് പുതിയതായി വാങ്ങിയ ഫോഴ്സിന്റെ കരുത്തൻ മോഡലായ ഗൂർഖയുടെ 4×4 മോഡലാണ് തിരുവമ്പാടി സ്റ്റേഷന് ലഭിക്കുക.
കേരളത്തിലെ മലയോര മേഖലകളിൽ പോലീസിന് അനായാസം എത്തിച്ചേരുവാൻ ഈ പുതിയ വാഹനം സഹായിക്കും.







