ടി. നസറുദ്ദീന്റെ നിര്യാണത്തിൽ തിരുവമ്പാടി യൂണിറ്റ് അനുശോചന യോഗം നടത്തി

തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദിൻ സാഹിബിന്റെ നിര്യാണത്തിൽ തിരുവമ്പാടി യൂണിറ്റ് അനുശോചന യോഗം നടത്തി.
രാഷ്ട്രീയ, ജാതി, മതഭേദമില്ലാതെ കേരളത്തിലങ്ങോളമിങ്ങോളം വ്യാപാരികളെ ഒറ്റക്കെട്ടായി സംഘടനയിൽ അണിനിരത്തി മുപ്പത് വർഷം സംഘടനാ നേതൃത്വം നൽകി വ്യാപാരികൾക് സ്വതന്ത്രമായി തൊഴിലെടുത്ത് ജീവിക്കാനുള്ള അവസരം ഉണ്ടാക്കി വ്യാപാരികളുടെ അന്തസ്സും യശസ്സും വർദ്ധിപ്പിച്ച സംഘടനയുടെ പകരക്കാരനില്ലാത്ത അമരക്കാരനായന സിറുദ്ദീന്റെ വിയോഗം കേരളീയ സമൂഹത്തിന് തീരാത്ത നഷ്ടമാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത അനുസ്മരണ ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ജിജി കെ തോമസ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് പോൾസൺ അറക്കൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.അബ്ദുറഹിമാൻ, ബാബു കെ.പൈകാട്ടിൽ, എബ്രഹാം ജോൺ, സണ്ണി തോമസ്, എന്നിവർ സംസാരിച്ചു.
വ്യാപാരഭവനിൽ നിന്നാരംഭിച്ച മൗനജാഥ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സിൻഗാർ ഗഫൂർ, ഫൈസൽ, രാജൻ മീര, മാണി യം.ജെ. സാഗര രവി, ബേബി വർഗീസ്, മുനീർ, നദീർ, സൂരജ്, വിജയമ്മ, ഫാത്തിമ എന്നിവർ നേതൃത്വം നൽകി.







