Kodanchery

ഏഴാമത് സംസ്ഥാന സോഫ്റ്റ്‌ ബേസ്ബോൾ സീനിയർ ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ടയും, മലപ്പുറവും ചാമ്പ്യൻമാർ

കോടഞ്ചേരി: കോടഞ്ചേരിയിൽ നടന്ന ഏഴാമത് സംസ്ഥാന സോഫ്റ്റ്‌ ബേസ്ബോൾ സീനിയർ ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ടയും മലപ്പുറവും ചാമ്പ്യൻമാരായി. പുരുഷ വിഭാഗം ഫൈനലിൽ പത്തനംതിട്ട മലപ്പുറത്തെ 18-17നു പരാജയപ്പെടുത്തി ചാമ്പ്യൻമാരായി. മൂന്നാം സ്ഥാന മത്സരത്തിൽ കാസർകോട് ജില്ല തൃശ്ശൂരിനെ 31-29ന് പരാജയപ്പെടുത്തി.

വനിത വിഭാഗത്തിൽ മലപ്പുറം ജില്ല തൃശ്ശൂരിനെ 29-27 ന് പരാജയപ്പെടുത്തി ചാമ്പ്യൻമാരായി. മൂന്നാം സ്ഥാന മത്സരത്തിൽ പാലക്കാട് ജില്ല കോഴിക്കോടിനെ 11-10 ന് തോൽപ്പിച്ചു.

രണ്ടു ദിവസങ്ങളിലയിട്ടാണ് മത്സരങ്ങൾ നടന്നത്. ശനിയാഴ്ച ആരംഭിച്ച മത്സരങ്ങൾ തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.

ഞായറാഴ്ച നടന്ന സമാപന സമ്മേളനം കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അലക്സ്‌ തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.

സമാപന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ്‌ ഗിരീഷ് ജോൺ മുഖ്യഥിതിയായിരുന്നു. സീനിയർ വൈസ് പ്രസിഡന്റ്‌ കെ.എം ജോസഫ് അധ്യക്ഷത വഹിച്ചു. സോഫ്റ്റ് ബേസ് ബോൾ ഫെഡറേഷൻ ഒബ്സർവർ ഗുജറാത്തുകാരനായ ഡിക്ഷിഡ് ഡി പാലീക്ഷ ചടങ്ങിൽ വിശിഷ്ടാത്ഥിതിയായിരുന്നു.
എബി മോൻ മാത്യു, നോബിൾ കുര്യാക്കോസ്, ഷിജോ സ്കറിയ, രജനി സോമൻ, സിന്ദു ഷിജോ, വിപിൻ സോജൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button