Kodanchery
കോടഞ്ചേരിയുടെ പ്രിയങ്കരനായ ഷാജി വർഗീസിനെ ആദരിച്ചു

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തിയ അനുമോദന ചടങ്ങിൽ ഷാജി വർഗീസിന് മെമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.
ദുരന്തമുഖത്ത് സധൈര്യം മുന്നിട്ടിറങ്ങി നാടിന്റെ രക്ഷകൻ ആയി മാറിയ ഷാജി പാപ്പനെ സ്കൂൾ മാനേജ്മെന്റ്, പി. ടി. എ, അധ്യാപക അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ സംയുക്തമായി അഭിനന്ദിക്കുകയായിരുന്നു.
പി. ടി. എ പ്രസിഡന്റ് മാത്യു ചെമ്പോട്ടിക്കൽ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജെസ്വിൻ തുറക്കൽ മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ പ്രിൻസിപ്പാൾ ഷിവിച്ചൻ മാത്യു സ്വാഗതം ആശംസിച്ചു.
സ്റ്റാഫ് സെക്രട്ടറി മോൻസി ജോസഫ്, അധ്യാപക പ്രതിനിധി ഷിൻ പി ജേക്കബ് എന്നിവർ പ്രസംഗിച്ചു.എല്ലാ അധ്യാപക അനധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി ചടങ്ങിൽ സന്നിഹിതരായിരുന്നു.







