Mukkam

കൽപ്പൂരിൽ എച്ച് ഡി ലൈൻ (11 കെവി) റോഡിൽ പൊട്ടിവീണു; നാട്ടുകാരുടെ സമയോചിത ഇടപെടലിൽ ഒഴുവായത് വൻ ദുരന്തം

മുക്കം: കാരമൂല കൽപ്പൂരിൽ എച്ച് ഡി ലൈൻ (11 കെവി) പൊട്ടിവീണു. ഇന്നലെ  രാത്രിയാണ് മുക്കം ഭാഗത്തുനിന്നും കൂടരഞ്ഞി ഭാഗത്തെയ്ക്ക് പോകുന്ന റോഡിൽ വൈദ്യുതി ലൈൻ പൊട്ടി വീണത്.

നിരവധി യാത്രക്കാർ കടന്നുപോകുന്ന റോഡിലും പരിസരത്തും തീ പടർന്നെങ്കിലും, നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ വൻ അപകടം ഒഴിവായി.
ലൈൻ പൊട്ടിവീണ് തീ പടരുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ കെഎസ് ഈ ബി ഓഫീസിൽ വിവരം അറിയിച്ചതിനെത്തുടന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചെങ്കിലും റോഡിൽ വീണു കിടന്ന ലൈൻ കമ്പി എടുത്തു മാറ്റാൻ  കെഎസ്ഇബി  ഉദ്യോഗസ്ഥർ എത്തുന്നതുവരെ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളെയും ആളുകളെയും നാട്ടുകാർ നിയന്ത്രിച്ചു.

അപകടത്തെ തുടർന്ന് കൽപ്പൂര്, പുയ്യോറ  പ്രദേശങ്ങളിൽ ഇന്നലെ രാത്രിയിൽ വൈദ്യുതി മുടങ്ങി.

Related Articles

Leave a Reply

Back to top button