Kodanchery

ക്ഷീര കർഷക സംഗമവും, സൗരോർജ്ജ പദ്ധതി പ്രവർത്തി ഉദ്ഘാടനവും കോടഞ്ചേരിയിൽ

കോടഞ്ചേരി : ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള കൊടുവള്ളി ബ്ലോക്ക് ക്ഷീര കർഷക സംഗമം ക്ഷീര കർഷക സംഗമം 2021-22 വിവിധ പരിപാടികളോടെ 2022 മാർച്ച് നാലാം തിയതി കോടഞ്ചേരി ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിൽ ആതിഥേയത്വത്തിൽ കോടഞ്ചേരി കേന്ദ്രികരിച്ചു നടക്കും.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്, കേരള ഫീഡ്സ്, മിൽമ, ബ്ലോക്കിലെ ക്ഷീരസംഘങ്ങൾ, ആത്മ, മറ്റു സഹകരണ സ്ഥാപനങ്ങൾ, എഫ്.ഐ.ബി. എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്ഷീര കർഷക സംഗമത്തിന്റെയും ക്ഷീരവികസന വകുപ്പിന്റെ ധനസഹായത്തോടെ കോടഞ്ചേരി ക്ഷീര സംഘത്തിൽ നടപ്പിലാക്കുന്ന സോളാർ പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനവും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് ബാബു കളത്തൂരിന്റെ അദ്ധ്യക്ഷതയിൽ തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ. ലിന്റോ ജോസഫ് നിർവഹിക്കും.

കോടഞ്ചേരി ക്ഷീര സംഘം പരിസരത്തു വെച്ച് നടക്കുന്ന കന്നുകാലി പ്രദർശനം കോടഞ്ചേരി ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിക്കും. ക്ഷീര മേഖലയിലെ പുതിയ അറിവുകൾ നൽകുന്ന സെമിനാറുകൾ, ഡയറി എക്സിബിഷൻ, കർഷകരെ ആദരിക്കൽ, സമ്മാനദാനം എന്നിവ പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു.

ബ്ലോക്കിലെ ക്ഷീരകർഷകരും ക്ഷീരസംഘം ഭാരവാഹികളും, ജനപ്രതിനിധികളും, സാങ്കേതിക വിദഗ്ദ്ധരും, ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥരും സംഗമിക്കുന്ന ഈ കൂട്ടായ്മയിലേക്ക് എല്ലാ ക്ഷീര കർഷകരേയും, സഹകാരികളേയും, സഹപ്രവർത്തകരേയും നാട്ടുകാരേയും ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

ക്യാഷ് അവാർഡ്:

കന്നുകാലി പ്രദർശനത്തിൽ പങ്കെടുക്കുന്ന ഉരുക്കൾക്ക് ക്യാഷ് ഉള്ളതാണ്.
കറവപശു ഇനത്തിൽ

ഒന്നാം സ്ഥാനം – 2000 രൂപ
രണ്ടാം സ്ഥാനം – 1500
മൂന്നാം സ്ഥാനം – 1000

കിടാരി ഇനത്തിൽ:

ഒന്നാം സ്ഥാനം —–1500
രണ്ടാം സ്ഥാനം…….1000
മൂന്നാo സ്ഥാനം……750

കന്നുകുട്ടി ഇനത്തിൽ

ഒന്നാം സ്ഥാനം…….1000
രണ്ടാം സ്ഥാനം……750
മൂന്നാം സ്ഥാനം……500

Related Articles

Leave a Reply

Back to top button