Kodanchery
കോടഞ്ചേരി; രണ്ടാം വാർഡിലെ അംഗനവാടി – ഇല്ലിമുക്ക് ജംഗ്ഷൻ റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ അനുവദിച്ച് പ്രവർത്തി പൂർത്തികരിച്ച രണ്ടാം വാർഡിലെ അംഗനവാടി – ഇല്ലിമുക്ക് ജംഗ്ഷൻ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി നിർവഹിച്ചു.
ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ലിസി ചാക്കോ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, വാർഡ് മെമ്പർമാരായ ചിന്ന അശോകൻ, ജമീല അസീസ് എന്നിവർ സംസാരിച്ചു. കുരിയാണികുന്നേൽ മുഹമ്മദ്, ചിങ്ങംകുളം മുഹമ്മദ്, നാസർ പി. എം, ഹംസ മഠത്തിൽ, സഹീർ, സുലൈമാൻ,ഫൗസിയ, ഹഫ്സത്ത്, എന്നിവർ പങ്കെടുത്തു.







