TOP NEWS
റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്; ഒടുവിൽ പോലീസ് കേസെടുത്തു“നൽകാം ഒരു പുസ്തകം പള്ളിക്കൂടത്തിലേക്ക്” ക്യാമ്പയിനിന് തുടക്കമായിമുക്കം നഗരസഭ തല പ്ലാസ്റ്റിക് നിരോധന പ്രഖ്യാപനം നടത്തിശ്രേയസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചുസിപിഐഎം കോടഞ്ചേരിയിൽ പ്രതിഷേധപ്രകടനം നടത്തിഅപകടാവസ്ഥയിലായിരുന്ന വീട് പൊളിച്ചു മാറ്റികൂടരഞ്ഞി : കുളിരാമുട്ടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പി റ്റി ആഗസ്തി പൈമ്പള്ളിയിൽ അന്തരിച്ചുപുതുപ്പാടിയില്‍ ആദിവാസി കുടുംബത്തിന് കോഴിയും കൂടും വിതരണം ചെയ്തുസഹപാഠിക്ക് വീടൊരുക്കാൻ പായസം ചലഞ്ചുമായി വിദ്യാർഥികൾതേൻകണം പദ്ധതി; കോടഞ്ചേരിയിൽ പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു
Kodiyathur

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്; നവീകരിച്ച കാരക്കുറ്റി – ഇതിഹാസ് മൈതാനം റോഡ് ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴയ മെെതാനങ്ങളിലൊന്നായ കാരക്കുറ്റി ഇതിഹാസ് ഗ്രൗണ്ടിലേക്കുള്ള റോഡ് നവീകരിച്ചു. 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിംഗ് പൂർത്തിയാക്കുകയായിരുന്നു. റോഡ് നവീകരിച്ചതോടെ അടുത്ത ദിവസം നടക്കുന്ന അഖില കേരള ഫുട്ബോൾ മത്സരത്തിനെത്തുന്നവർക്കും വലിയ ആശ്വാസമാവും.

റോഡിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസി: വി. ഷംലൂലത്ത് നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ഷിഹാബ് മാട്ടുമുറി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.കെ. നദീറ, പഞ്ചായത്തംഗങ്ങളായ ഫസൽ കൊടിയത്തൂർ, അബൂബക്കർ മാസ്റ്റർ, നാട്ടിലെ പ്രമുഖ വ്യക്തികളായ എം എ അബ്ദുറഹിമാൻ, സി പി സൈഫുദ്ദീൻ, അഹമ്മദ് വി,സി പി അസീസ്,സി കെ സലാം, ആരിഫ് മുല്ലവീട്ടിൽ എം കെ അഷ്റഫ്, പി, കുഞ്ഞോയി, കാരാട്ട് ഉണ്ണിമോയി,പി വി ഇമ്പിച്ചാലി,പി ഉസ്സൈൻ,കെ കെ സി റഷീദ്,സി കെ അഹമ്മദ്,സി വി അബ്ദുറഹിമാൻ, തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

8 + twenty =

Back to top button