Kerala

അനധികൃത സ്വത്ത് സമ്പാദനം; മുന്‍മന്ത്രി വിഎസ് ശിവകുമാറിന്റെ വീട്ടില്‍ റെയ്ഡ്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍മന്ത്രി വിഎസ് ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. കേസില്‍ ശിവകുമാറിനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് സ്പെഷല്‍ സെല്‍ കഴിഞ്ഞദിവസം ര്‍എഫ്‌ഐആ സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടില്‍ റെയ്ഡ് നടത്തിയത്. ശിവകുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന എം രാജേന്ദ്രന്‍, ഷൈജു ഹരന്‍, എന്‍എസ് ഹരികുമാര്‍ എന്നിവരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്.

തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരിക്കെ, അധികാരദുര്‍വിനിയോഗം നടത്തി ബന്ധുക്കളുടെയും ചില സുഹൃത്തുക്കളുടെയും പേരില്‍ സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതി.

ശിവകുമാര്‍ ഒഴികെയുള്ളവര്‍ക്ക് വരവില്‍ക്കവിഞ്ഞ സ്വത്തുണ്ടായിരുന്നുവെന്ന് വിജിലന്‍സ് പ്രാഥമികപരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ആവശ്യമെന്നുകണ്ടാല്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും അന്വേഷണം നടത്തും.

Related Articles

Leave a Reply

Back to top button