Kodanchery

പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ യാക്കോബായ സഭ അനുശോചനം രേഖപ്പെടുത്തി

കോടഞ്ചേരി: മുസ്ലീംലീഗ് അദ്ധ്യക്ഷൻ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ വേർപാടിൽ യാക്കോബായ സുറിയാനി സഭ അനുശോചനം രേഖപ്പെടുത്തി.

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായ്ക്കു വേണ്ടി കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ പൗലോസ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത പാണക്കാടുള്ള കൊടപ്പനക്കുന്ന് തറവാട്ടിൽ എത്തി യാക്കോബായ സഭയുടെ അനുശോചനം അറിയിച്ചു.

രാഷ്ടീയ – സാമൂഹ്യ പ്രവർത്തനങ്ങൾക്കപ്പുറം മതസൗഹാർദ്ദം നിലനിർത്തുവാൻ അക്ഷീണം പരിശ്രമിച്ച നേതാവിനെയാന്ന് ഹൈദരലാലി ശിഹാബ് തങ്ങളുടെ വേർപാടിലൂടെ കേരളത്തിലെ പൊതു സമൂഹത്തിന് നഷ്ടമായതെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത അനുസ്മരിച്ചു.

കോഴിക്കോട് ഭദ്രാസന സെക്രട്ടറി ഫാ .സ്കറിയ ഈന്തലാംകുഴിയിൽ, സഭാമാനേജിങ് കമ്മറ്റി അംഗം കെ എം പൗലോസ് കളപ്പാട്ട് എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Back to top button