Mukkam

തുടരെ തീപിടിത്തം; അഗ്നിരക്ഷാ സേനയ്ക്കു വിശ്രമമില്ല

മുക്കം : മലയോര മേഖലയിൽ തീപിടിത്തങ്ങൾ തുടരുമ്പോൾ അഗ്നിരക്ഷാ സേനയ്ക്കു വിശ്രമമില്ലാത്ത അവസ്ഥ. വയനാട് ചുരം ഭാഗത്തും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലും  തീപിടിത്തങ്ങൾ ഉണ്ടായാലും മുക്കത്തു നിന്നുള്ള അഗ്നിരക്ഷാ സേനയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് എത്തുന്നത്. കാരമൂല കൽപൂര് ഭാഗത്തെ റബർതോട്ടത്തിൽ തീപടർന്നു. അടിക്കാടിന് തീപിടിച്ച് ഒരു ഏക്കർ സ്ഥലം കത്തിനശിച്ചു. 

ഈ ആഴ്ചയിൽ 7 തീപിടിത്തങ്ങളുടെ ഫോൺ കോളുകൾ ലഭിച്ചതായി അസി.സ്റ്റേഷൻ ഓഫിസർ വിജയൻ നടുത്തൊടുകയിൽ പറഞ്ഞു. അപകടങ്ങൾ സംബന്ധിച്ച കോളുകൾ വെറെയും. മലപ്പുറം ജില്ലയിലെ തൃക്കളയൂർ, കൊണ്ടോട്ടി, കീഴുപറമ്പ് എന്നിവയ്ക്ക് പുറമേ മാമ്പറ്റ, കരിഞ്ചോലമല, നൂറാംതോട് എന്നിവിടങ്ങളിലാണ് ഈ ആഴ്ചയിൽ ഉണ്ടായ തീപിടിത്തങ്ങൾ. മുക്കം അഗ്നിരക്ഷാസേനയുടെ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.

Related Articles

Leave a Reply

Back to top button