Thiruvambady

കാട്ടാനശല്യം; കർഷകർക്ക് നഷ്ടപരിഹാരം നൽകണം

തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് കല്ലുംപുല്ല്, ഓടപ്പൊയിൽ ഭാഗത്തെ കാട്ടാനശല്യം തടയാൻ നടപടി വേണമെന്ന് ലോക് താന്ത്രിക് ജനതാദൾ പൂവാറൻതോട് വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം ഒട്ടേറെ കർഷകരുടെ കൃഷികളും കാട്ടാന നശിപ്പിച്ചു. കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരവും വീണ്ടും കൃഷിയിറക്കാൻ സാമ്പത്തികസഹായവും നൽകണം.

പ്രസിഡന്റ് ജോബി മൈലാടിയിൽ അധ്യക്ഷത വഹിച്ചു. ലോക് താന്ത്രിക് യുവ ജനതാദൾ സംസ്ഥാന സെക്രട്ടറി വിൽസൺ പുല്ലുവേലിൽ ഉദ്ഘാടനം ചെയ്തു. ജിമ്മി ജോസ് പൈമ്പിള്ളിൽ, ബിജു മുണ്ടക്കൽ, അനീഷ് കൊല്ലിയിൽ, ജോയി മംഗലാമടത്തിൽ, ബേബി മൈലാടിയിൽ, ജോസ് പുലക്കുടിയിൽ, ശശി ഇളപുങ്കൽ, നിഷാന്ത് വാഴയിൽ, ബിനോയ് പൈക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.

കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കിസാൻ ജനത തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് ജിനീഷ് ആനക്കാംപൊയിൽ ആവശ്യപ്പെട്ടു

Related Articles

Leave a Reply

Back to top button