Thiruvambady
യുദ്ധവിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

തിരുവമ്പാടി: പുല്ലൂരാംപാറ സെൻറ് ജോസഫ് യു.പി. സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ, യുദ്ധവിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു.
പരിപാടികളുടെ ഉദ്ഘാടനം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻറ് മേഴ്‌സി പുളിക്കാട്ട് നിർവ്വഹിച്ചു.
യുദ്ധവിരുദ്ധ പ്രതിജ്ഞ, കവിതാലാപനം എന്നിവ നടത്തി. ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, പിടിഎ പ്രസിഡൻറ് സിജോ മാളോല, സ്കൂൾ ലീഡർ അലോണ റോബി, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ പരിപാടികളിൽ പങ്കെടുത്തു.







