Thiruvambady

തിരുവമ്പാടി വില്ലേജ് ഓഫീസിൽ ഓഫീസറില്ല ജനം വലയുന്നു

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ വില്ലേജ് ഓഫീസിൽ ഓഫീസറില്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു. ഓഫീസർ അവധിയിലായതിനാൽ പുത്തൂർ വില്ലേജ് ഓഫീസർക്കാണ് ഇപ്പോൾ ചുമതല.

നേരത്തേ കൂടരഞ്ഞി വില്ലേജ് ഓഫീസർക്കായിരുന്നു അധിക ചുമതല നൽകിയിരുന്നത്. ആഴ്ചകൾ പിന്നിട്ടിട്ടും സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.

പ്രധാന സർട്ടിഫിക്കറ്റുകൾക്കും മറ്റും ഒരുദിവസത്തെ ജോലി ഒഴിവാക്കി മണിക്കൂറുകൾ താണ്ടി പുത്തൂർ വില്ലേജ് ഓഫീസ് വരെ പോകേണ്ട ഗതിയാണ് മലയോരവാസികൾക്കുള്ളത്.

കൂടത്തായി വില്ലേജ് ഓഫീസർക്കാണ് സ്പെഷ്യൽ വില്ലേജ് ഓഫീസറുടെ ചുമതല. വിദ്യാർഥികളും കർഷകരും ആദിവാസികളും ഉൾപ്പെടെയുള്ളവർ വിവിധ സർട്ടിഫിക്കറ്റുകൾ തരപ്പെടുത്താൻ പെടാപ്പാടുപെടുന്ന അവസ്ഥയാണുള്ളത്.

ഗൗരവമല്ലാത്ത സർട്ടിഫിക്കറ്റുകൾമാത്രമേ വില്ലേജ് അസിസ്റ്റന്റുമാർ ചെയ്തുകൊടുക്കുന്നുള്ളൂ. വിദ്യാഭ്യാസ വായ്പ, കാർഷിക വായ്പകൾ, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾക്ക് വില്ലേജ് ഓഫീസറെത്തന്നെ സമീപിക്കണം. ഇവിടെ വില്ലേജ് ഓഫീസറെ നിയമിക്കാൻ അടിയന്തര നടപടി വേണമെന്ന് കെ.എസ്.കെ.ടി.യു. തിരുവമ്പാടി ഏരിയ വൈസ് പ്രഡിഡന്റ് എ.കെ. മുഹമ്മദ് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button