സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ തിരുവമ്പാടി മണ്ഡലത്തിലെ പ്രവൃത്തികൾ എം.എൽ.എ ലിൻ്റോ ജോസഫ് വിശദീകരിച്ചു

തിരുവമ്പാടി: 2022 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പ്രവൃത്തികൾ തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് വിശദീകരിച്ചു.
മുക്കം പാലം-15 കോടി, പെരുമ്പൂള – നായാടംപൊയിൽ റോഡ് – 10 കോടി, കണ്ടപ്പൻചാൽ- മുണ്ടൂർ- നെല്ലിപ്പൊയിൽ റോഡ് -15 കോടി, തിരുവമ്പാടി ബൈപ്പാസ്- 20 കോടി, ഓമശ്ശേരി -കോടഞ്ചേരി റോഡ് -15 കോടി, ചിപ്പിലിത്തോട്-മരതിലാവ് റോഡ്- മേലേമരുതിലാവ്-10 കോടി, ഈങ്ങാപ്പുഴ- കാക്കവയൽ റോഡ്-5 കോടി, താഴെ കൂടരഞ്ഞി- തേക്കുംകുറ്റി റോഡ്-5 കോടി, മുക്കം സി.എച്ച്.സി കെട്ടിടം-10 കോടി, കോടഞ്ചേരി പോലീസ് സ്‌റ്റേഷൻ-4 കോടി, തിരുവമ്പാടി ടൗൺ പരിഷ്‌കരണം-4 കോടി, മുക്കം-കുറ്റിപ്പാല-മാമ്പറ്റ ബൈപ്പാസ്-5 കോടി, മുക്കം മിനി സിവിൽ സ്‌റ്റേഷൻ കെട്ടിടം രണ്ടാം നില നിർമ്മാണം-2 കോടി, കോട്ടമുഴി പാലം- 2 കോടി, അഗസ്ത്യൻമുഴി പാലം-4 കോടി, കണ്ടപ്പൻചാൽ- മറിപ്പുഴ റോഡ്-5 കോടി, വയനാട് ചുരം ഹാഗിംഗ് പ്ലാറ്റ് ഫോം – 2 കോടി, കക്കാടംപൊയിൽ ടൂറിസം വില്ലേജ് & ഫ്‌ലവർ വാലി – 5 കോടി, അമ്പായത്തോട്- ഈരൂട്- കോടഞ്ചേരി റോഡും ഈരൂട് പാലവും- 15 കോടി എന്നീ പ്രവൃത്തികൾ ടോക്കൺ പ്രൊവിഷനിലാണ് ബജറ്റിൽ ഉൾപ്പെടുത്തിയതാണെന്ന് ലിൻ്റോ ജോസഫ് എം.എൽ.എ പറഞ്ഞു.
ഇതോടൊപ്പം ബജറ്റ് പ്രസംഗത്തിൽ പൊതുവായി നിർദേശിച്ച കോളേജുകളും ഐ.ടി.ഐ കേന്ദ്രീകരിച്ച് സ്‌കിൽ കോഴ്‌സ്- ഉൽപാദനം കേന്ദ്രം, മൂല്യവർധിത കാർഷിക മിഷൻ-അഗ്രി-ടെക് ഫെസിലിറ്റി കേന്ദ്രം, മിനി ഫുഡ് പാർക്ക്, കാർഷികോത്പന്ന സംഭരണത്തിന് കോൾഡ് ചെയിൻ ഫെസിലിറ്റി, സ്വകാര്യ വ്യവസായപാർക്ക്, ബയോ ഡൈവേഴ്‌സിറ്റി ടൂറിസം സർക്യൂട്ട്, ടൂറിസം ഹബ് (25 എണ്ണത്തിൽ ഒന്ന്), ഗ്രാമീണ ടൂറിസം-ഒരു പഞ്ചായത്തിൽ ഒരു ഡെസ്റ്റിനേഷൻ, സഞ്ചരിക്കുന്ന റേഷൻ കട, ഹരിത ക്യാമ്പസ് (സോളാർ, മാലിന്യ സംസ്‌കരണം, പച്ചക്കറി, പുഷ്പ കൃഷി), കോളേജ് ഹോസ്റ്റൽ, ഓരോ പഞ്ചായത്തിലും ഓരോ കളിസ്ഥലം, സ്മാർട്ട് വില്ലേജ് ഓഫീസ്, പ്രളയം ബാധിച്ച പാലങ്ങളുടെ പുനർനിർമ്മാണം തുടങ്ങിയ പദ്ധതികളും മണ്ഡലത്തിൽ നടപ്പിലാക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.







