Kodanchery

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 30 കോടിയുടെ വാർഷിക ബഡ്ജറ്റ് അംഗീകരിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ 2022- 23 വർഷത്തെ വാർഷിക ബജറ്റ് അവതരിപ്പിച്ചു പാസാക്കി. കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ടും ഗ്രാമീണ ടൂറിസം സാധ്യതകളെ പരമാവധി പ്രോത്സാഹിപ്പിച്ചു കൊണ്ടും കുടിവെള്ളം, ജലസംരക്ഷണം, ശുചിത്വം എന്നിവക്ക് പ്രാധാന്യം നൽകിക്കൊണ്ടുംക്ഷീര വികസസനത്തിനും മൃഗ സംരക്ഷണത്തിനും വലിയ തോതിലുള്ള തുക മാറ്റിവെച്ച് കൊണ്ടും സോളാർ ഫെൻസിംഗ് ഉൾപ്പെടെ ജില്ലയിൽ തന്നെ നൂതന പദ്ധതികളിൽ ഉൾപ്പെടുത്തി കൊണ്ടും കോടഞ്ചേരിയുടെ സമഗ്രവികസനത്തിന് ലക്ഷ്യമാക്കിയുള്ള ബജറ്റാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ലിസി ചാക്കോ അവതരിപ്പിട്ടുള്ളത്. 

കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കാർഷിക മേഖലയുടെ വൈവിധ്യവൽക്കരണവും മൂല്യവർധിത ഉൽപ്പന്നങ്ങൾ ആക്കി മാറ്റുന്നതിനുള്ള ചെറുകിട സംരംഭങ്ങൾ ആരംഭിക്കും ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിൻ്റെ ഭാഗമായി തുഷാരഗിരിയിലും, പതങ്കയത്തും ടേക്ക് എ ബ്രേക്ക് സമുച്ചയങ്ങൾ നിർമ്മിക്കും.

കൃഷിക്കാർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ വിപണനമൂല്യം ലഭിക്കുക എന്ന ഉദ്ദേശത്തോടുകൂടി ഇപ്പോൾ തിങ്കളാഴ്ചകളിൽ നടന്ന് വരുന്ന ആഴ്ച ചന്തക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുമെന്നും ഗ്രാമ പഞ്ചായത്തിലെ മുഴുവൻ റോഡുകളും, തോടുകളും, പുഴകളും, പുറമ്പോക്കുകളും സർവ്വേ ചെയ്തു ആസ്തി രജിസ്റ്റർ പുതുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും, റോഡ് നെറ്റ്‌വർക്ക് മാപ്പ് തയ്യാറാക്കുന്നതിനും ജനക്ഷേമ പ്രവർത്തനങ്ങൾ സമയബന്ധിതമായി ജനങ്ങൾക്ക് ലഭിക്കുന്ന രീതിയിൽ പരമാവധി ഓൺലൈൻ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ബജറ്റിൽ പ്രഥമ പരിഗണന നൽകിയിട്ടുണ്ടെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഗ്രാമപഞ്ചായത്ത് അറിയിച്ചു.

Related Articles

Leave a Reply

Back to top button