Mukkam

ആകെ കുരുങ്ങി മുക്കം; സൗന്ദര്യവൽക്കരണ പ്രവൃത്തികളെ തുടർന്ന് ഗതാഗതക്കുരുക്ക്

മുക്കം : വിവിധ ഭാഗങ്ങളിൽ തകൃതിയായ പണികൾ കാരണം ഗതാഗതക്കുരുക്കിൽ നട്ടം തിരിയുകയാണ് മുക്കവും പരിസരവും. വാഹനങ്ങളുടെ തിരക്കിനിടയിൽ ടാറിങ് പ്രവൃത്തി ഉൾപ്പെടെ നടക്കുന്നു. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണവുമുണ്ട്. അഭിലാഷ് ജംക്‌ഷൻ മുതൽ അരീക്കോട് പാലം വരെയുള്ള റോഡ് ഉയർത്തി ടാറിങ് നടത്തുന്ന പ്രവൃത്തി തകൃതിയായി നടക്കുന്നു.ഇതിനിടയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ആലിൻചുവട് ഭാഗത്ത് പൂട്ടുകട്ട പതിക്കുന്ന പണിയും കൂടി ആയതോടെ രാവിലെ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. 

ടാറുമായി ഓടുന്ന വാഹനങ്ങൾ വരെ കുരുക്കിൽ കുടുങ്ങി.അഭിലാഷ് ജംക്‌ഷൻ മുതൽ മുക്കം പാലം വരെ ഇടതു വശത്ത് പാർക്കിങ് നിരോധിച്ചിരിക്കുകയാണ്. ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കുന്നതും പുറത്തിറങ്ങുന്നതും ബൈപാസ് വഴി മാത്രമേ പാടുള്ളൂ. ആലിൻചുവട് വഴിയുള്ള ഗതാഗതം നിരോധിച്ചു. പണി മൂലം പൊടിശല്യവും രൂക്ഷമാണ്. വ്യാപാരികൾ ദുരിതത്തിലാണ്. മുക്കം ഓമശ്ശേരി, മുക്കം അരീക്കോട് റോഡുകളിൽ സംസ്ഥാന പാത നവീകരണ പ്രവൃത്തിയും നടക്കുന്നു.

Related Articles

Leave a Reply

Back to top button